ചക്ക ചുള അരിഞ്ഞത് ഒരു ചക്കയുടേത്
ശര്‍ക്കര ഒരു കിലോ
നെയ്യ് രണ്ട് ടേബിള്‍ സ്പൂണ്‍
തേങ്ങ മൂന്ന്
അണ്ടി പരിപ്പ് 50 ഗ്രാം
തേങ്ങ കൊത്തുകള്‍ ആക്കിയത് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചക്ക ചുള കഷണങ്ങളാക്കി വെള്ളമൊഴിച്ച് നല്ല വണ്ണം വേവിക്കുക, ഇതില്‍ ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് വരട്ടുക. നെയ്യ് ചേര്‍ത്ത് ചക്ക വരട്ടിയത് അടുപ്പില്‍ നിന്നും ഇറക്കി വെക്കുക. തേങ്ങ ചിരകിയത് പിഴിഞ്ഞ് ഒന്നാം പാല്‍ , രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ മാറ്റി വെക്കുക. മൂന്നാം പാലില്‍ ചക്ക വരട്ടിയത് ചേര്‍ത്ത് തിളപ്പിക്കണം. തിളക്കുമ്പോള്‍ രണ്ടാം പാലും ചേര്‍ത്ത് നല്ല പോലെ തിളപ്പിച്ച് ഇറക്കി വെക്കുക. വേണമെങ്കില്‍ രണ്ടോ മൂന്നോ സ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം. തിള നിന്ന ശേഷം ഒന്നാം പാല്‍ ഒഴിക്കുക. തേങ്ങ കീറും അണ്ടിപരിപ്പും നെയ്യില്‍ വറുത്തെടുത് ചേര്‍ക്കുക.