മാങ്ങാ രസം
















  1. തുവര പരിപ്പ് കാല്‍ കിലോ
  2. വെള്ളം ആറ് കപ്പ്
  3. ചെനച്ച മൂവാണ്ടന്‍ മാങ്ങ ചെറിയ കഷണങ്ങളാക്കി നുറുക്കിയത് അര കപ്പ്
  4. കറിവേപ്പില രണ്ട്‌ തണ്ട്
          ഉപ്പ് പാകത്തിന്
5 .     ഉണക്ക മല്ലി ഒരു ടേബിള്‍ സ്പൂണ്‍
         ജീരകം അര ടീസ്പൂണ്‍
        കുരുമുളക് കാല്‍ ടീസ്പൂണ്‍
         ഇഞ്ചി അരയിഞ്ചു കഷണം ഒന്ന്
 
പാകം ചെയ്യുന്ന വിധം
 
രണ്ടു കപ്പു വെള്ളം തിളക്കുമ്പോള്‍ തുവര പരിപ്പ് കഴുകിയിട്ട് വളരെ മയത്തില്‍ വേവിച്ചു നന്നായി ഉടച്ചെടുക്കുക. വീണ്ടും നാല് കപ്പു വെള്ളമൊഴിച്ച് ചേരുവ നല്ല പോലെ വെട്ടി തിളക്കുമ്പോള്‍ ചെനച്ച മാങ്ങ കഷണങ്ങള്‍ ചേര്‍ത്ത് പാത്രം മൂടി വേവിക്കുക. കറിവേപ്പിലയും ഉപ്പും ചേര്‍ക്കണം. ഇതില്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് ഇട്ടു നല്ലപോലെ തിളക്കുമ്പോള്‍ വാങ്ങി അരിക്കുക. പുളി കൂടുതലായാല്‍ കാല്‍ ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം. മല്ലിയിലയും ചേര്‍ക്കാം.