ചേന തണ്ടിന്റെ സാമ്പാര്‍















തുവര പരിപ്പ് ഒരു കപ്പ്‌
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
പുളി, ഉപ്പ്‌ പാകത്തിന്
നല്ലെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
കായം ഒരു കഷണം
തേങ്ങ ചിരകിയത് ഒരു കപ്പ്‌
ഉലുവ കുറച്ച്
ചുവന്നുള്ളി ആറ്
വെളുത്തുള്ളി നാല് അല്ലി
മുളക് പൊടി ഒരു ടീസ്പൂണ്‍
മല്ലിപൊടി രണ്ട്‌ ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട്‌ ടീസ്പൂണ്‍
കടുക് അര ടീസ്പൂണ്‍
വറ്റല്‍ മുളക് ഒന്ന്
കറിവേപ്പില രണ്ട്‌ തണ്ട്
ചേനയുടെ കൂമ്പിന്റെ ഇല വിരിയുന്നതിന്റെ മുന്‍പെയുള്ള തണ്ട് ആണ്  സാമ്പാറിന് ഉപയോഗിക്കുന്നത്

പാക ചെയ്യുന്ന വിധം

ചേനയുടെ തണ്ട് നന്നായി കഴുകിയതിനു ശേഷം ചെറിയ കഷണങ്ങളാക്കുക. പ്രെഷര്‍ കുക്കറില്‍ പരിപ്പും ചേനയുടെ തണ്ടും പുളിയും ഉപ്പും മഞ്ഞളും ഒരുമിച്ചാക്കി വേവിക്കുക. നല്ലെണ്ണ ചൂടാക്കി അതില്‍ കായമിട്ടു മൂപ്പിക്കുക. പിന്നീട് തേങ്ങ ചിരകിയതും ഉലുവ, ചുവന്നുള്ളി, വെളുത്തുള്ളി, ഒരു നുള്ള് പരിപ്പ് എന്നിവ ചേര്‍ത്ത് നല്ലവണ്ണം മൂപ്പിക്കുക. മുളകുപൊടിയും മല്ലിപോടിയും ഇതില്‍ ചേര്‍ത്ത് മൂപ്പിക്കുക. കൂടെ കറിവേപ്പിലയും ഇടുക. അത് ചൂടാറിയാതിനു    ശേഷം മിക്സിയില്‍ അരച്ചെടുക്കുക. ഈ അരപ്പ് വേവിച്ച കഷണങ്ങളിലേക്ക് ചേര്‍ക്കുക., ഒന്ന് തിളച്ചതിനു ശേഷം അത് വാങ്ങി വെക്കുക. എന്നിട്ട് ഒരു ചീന ചട്ടിയില്‍ രണ്ട്‌ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ കടുകും വറ്റല്‍   മുളക് മുറിച്ചതും ഇടുക. കടുക് പൊട്ടിച്ചു കറിയിലേക്ക്   ഒഴിക്കുക. കുറച്ച് കറിവേപ്പിലയും ഇട്ടു നന്നായി ഇളക്കി വെക്കുക.