ഉള്ളി സാമ്പാര്‍














  1. ചുവന്നുള്ളി 200  ഗ്രാം
  2. പച്ചമുളക് അഞ്ച്
  3. തുവര പരിപ്പ് 50  ഗ്രാം
  4. സാമ്പാര്‍ പൊടി 50  ഗ്രാം
  5. ഉപ്പ്‌, പുളി ആവശ്യത്തിന്
  6. എണ്ണ രണ്ട്‌ ടീസ്പൂണ്‍
  7. കടുക് ഒരു ടീസ്പൂണ്‍
         വറ്റല്‍മുളക് മൂന്ന്
        കറിവേപ്പില രണ്ട്‌ തണ്ട്

പാകം ചെയ്യുന്ന വിധം

ചുവന്നുള്ളി തൊലി കളഞ്ഞ് നടുവേ കീറിയതും പച്ചമുളക് കീറിയാതുമിട്ടു   ചീനച്ചട്ടിയിലിട്ടു ഒന്ന് വാടുന്നതുവരെ ഉലര്‍ത്തണം  . തുവര പരിപ്പ് വേവിച്ച്  അതില്‍ ഉള്ളി,പാകത്തിന് വെള്ളം, ഉപ്പ്‌, പുളി എന്നിവ ചേര്‍ത്ത് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. നല്ല പോലെ തിളക്കുമ്പോള്‍ സാമ്പാര്‍   പൊടി ചേര്‍ക്കുക. ഇളക്കി ഒന്ന് തിളച്ചു കഴിഞ്ഞാല്‍ വാങ്ങി വെക്കുക. ചൂടായ എണ്ണയില്‍ ഏഴാമത്തെ ചേരുവകള്‍ മൂപ്പിച്ച്‌ കറിയില്‍ ചേര്‍ക്കുക.