തുവരപരിപ്പ് ഒരു കപ്പ്
മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
വെള്ളം അഞ്ചര കപ്പ്
പുളി നെല്ലിക്ക വലിപ്പത്തില്‍
വഴുതനങ്ങ,വെള്ളരിക്ക,മുരിങ്ങക്ക,ഉരുളകിഴങ്ങ്,സവാള എന്നിവ വലിയ കഷണങ്ങളായി അരിഞ്ഞത് എല്ലാം കൂടി കാല്‍ കിലോ
പച്ചമുളക് നെടുകെ പിളര്‍ന്നത് നാല്
ഉപ്പ് പാകത്തിന്
സാമ്പാര്‍ പൊടി ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് ഒന്ന്
കറി വേപ്പില ഒരു തണ്ട്
മല്ലിയില കുറച്ച്
സാമ്പാര്‍ പൊടിക്ക് :
നല്ലെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
കായം ചെറിയ കഷണം
ഉലുവ ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് 12
ഉണക്ക മല്ലി ഒരു ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
നല്ലെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവകള്‍ മൂപ്പിക്കുക. ഇവയെല്ലാം ഒന്നിച്ചാക്കി നല്ല പോലെ പൊടിക്കുക. ഈ സാമ്പാര്‍ പൊടി ആവശ്യത്തിന് എടുത്തു ഉപയോഗിക്കാം.
തുവര പരിപ്പ് കഴുകി മഞ്ഞള്‍ പൊടിയിട്ട് മൂന്ന് കപ്പ് വെള്ളത്തില്‍ വേവിക്കുക. പുളി അര കപ്പ് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. രണ്ട് കപ്പ് വെള്ളത്തില്‍ പച്ച കറികള്‍ വേവിക്കുക. വെന്തു കഴിയുമ്പോള്‍ അതിലേക്കു വെന്ത തുവര പരിപ്പും പുളി വെള്ളവും ഒഴിക്കുക. സാമ്പാര്‍ പൊടിയും ചേര്‍ത്ത് പത്തു മിനിട്ട് തിളപ്പിക്കുക. പിന്നീട് വാങ്ങി വെക്കുക. എണ്ണ ചൂടാക്കി ഇതില്‍ കടുക് പൊട്ടിക്കുക. ചുവന്നുള്ളി, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കണം. മല്ലിയിലയും ചേര്‍ക്കണം.