1.പടവലങ്ങ അല്‍പ്പം വലിയ കഷണങ്ങളായി അരിഞ്ഞത് 3 കപ്പ്
പച്ചമുളക് വട്ടത്തിലരിഞ്ഞത് ആറ്
2 .കടലപരിപ്പ് ചാറോടുകൂടി വേവിച്ചത് അര കപ്പ്
3. മഞ്ഞള്‍ പൊടി അരകാല്‍ ടീസ്പൂണ്‍
ജീരകം ഒരു നുള്ള്
തേങ്ങ ചിരകിയത് ഒരു കപ്പ്
4.വാളന്‍ പുളി ഒരു നെല്ലിക്ക വലിപ്പത്തില്‍
ഉപ്പ് പാകത്തിന്
കറിവേപ്പില കുറച്ച്
5. എണ്ണ രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
6. കടുക് അര ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് നാലായി കീറിയത് രണ്ട്
പാകം ചെയ്യുന്ന വിധം
പടവലങ്ങയും പച്ചമുളകും വെള്ളം തളിച്ച് അടുപ്പില്‍ മൂടി വെച്ച് വേവിക്കണം. പച്ച നിറം പോകാതെ മുക്കാല്‍ വേവാകുമ്പോള്‍ വെന്ത കടല പരിപ്പും ചേര്‍ക്കണം. മൂന്നാമത്തെ ചേരുവകള്‍ തോരന് അരക്കുന്ന പോലെ അരക്കണം. തേങ്ങ അധികം അരക്കെണ്ടത് ഇല്ല . ഇത് വെന്ത പടവലങ്ങയിലേക്ക് ചേര്‍ക്കുക,. അല്പം അരപ്പ് വെള്ളവും ഒഴിച്ച് തട്ടി പൊത്തി വെക്കുക. പുളി കുറച്ചു വെള്ളത്തില്‍ കലക്കി വെക്കുക. പടവലങ്ങക്കൂട്ടില്‍ ശരിക്ക് ആവി വന്ന ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക., പുളി വെള്ളം ഒഴിച്ച് ഉപ്പും കറി വേപ്പിലയും ചേര്‍ത്ത് കുറച്ചു ചാറുമായി കുഴഞ്ഞിരിക്കുന്ന പരുവത്തില്‍ വാങ്ങി വെക്കണം. എന്നാല്‍ പടവലങ്ങയും കടലപരിപ്പും കലങ്ങി പോകരുത് . ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ആറാമത്തെ ചേരുവകള്‍ യഥാക്രമം മൂപ്പിച്ചു പടവലങ്ങ കൂട്ടില്‍ ഇളക്കി ചേര്‍ത്ത് ഇറക്കി വെക്കാം