വെണ്ടക്ക ഉള്ളി ഉലര്‍ത്ത്‌
















ഇളം  വെണ്ടക്ക ഓരോന്നും നെടുകെ ആറോ എട്ടോ ആയി കീറിയത് കാല്‍ കിലോ
എണ്ണ മൂന്ന് ഡിസേര്‍ട്ട് സ്പൂണ്‍
നീളത്തിലരിഞ്ഞ സവാള ഒരു കപ്പ്
പച്ച മുളക് അറ്റം   പിളന്നത് നാല്
മുളക് പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
കുരുമുളക് ചതച്ചത് കാല്‍ ടീസ്പൂണ്‍
വെള്ളം കാല്‍ കപ്പ്
ഉപ്പ്‌ പാകത്തിന്

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി ഒരു കപ്പ് സവാളയിട്ട്‌ ഇളം ചുവപ്പ് നിറമാക്കി വറുത്തു കോരുക. ആ എണ്ണയില്‍ തന്നെ ബാക്കി രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍ സവാളയും പച്ചമുളകും ഇട്ടു വഴളുമ്പോള്‍  നാലാമത്തെ ചേരുവകള്‍ ഇടണം. പൊടികളുടെ   പച്ച ചുവ മാറിയാലുടന്‍ വെള്ളവും ഉപ്പും ചേര്‍ത്ത് വെട്ടി തിളക്കുമ്പോള്‍ വെണ്ടക്ക ഇട്ട് മുറിഞ്ഞു പോകാതെ സാവധാനത്തില്‍ ഇളക്കിതോര്‍ത്തുക. വിളമ്പുന്നതിനു മുന്‍പ് മൂപ്പിച്ചു വെച്ചിരിക്കുന്ന സവാളയിട്ട്‌ കൂട്ടി ഇളക്കി   ഉപയോഗിക്കാം.