മുരിങ്ങക്ക പുറം തൊലി കളഞ്ഞു മൂന്നിഞ്ച് നീളത്തില്‍ മുറിച്ചത് ആറ്
തേങ്ങ ചിരകിയത് ഒരു കപ്പ്
ജീരകം ഒരു നുള്ള്
വെളുത്തുള്ളി രണ്ട് അല്ലി
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
കടുക് അര സ്പൂണ്‍
വറ്റല്‍ മുളക് നാലായി മുറിച്ചത് രണ്ട്
കറി വേപ്പില രണ്ട് കതിര്‍പ്
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
മൂന്നാമത്തെ ചേരുവകളുടെ കൂടെ തേങ്ങ ചേര്‍ത്ത് ചതക്കുക. അര കപ്പ് വെള്ളം തിളക്കുമ്പോള്‍ മുരിങ്ങക്ക ഇട്ട് പാത്രം മൂടി വേവിക്കുക. വെന്ത മുരിങ്ങകായുടെ നടുക്ക് അരപ്പ് വെച്ച് മൂടി ആവി കയറ്റുക. ഉപ്പ് ചേര്‍ക്കണം. പൊടിഞ്ഞു പോകാതെ തവിയുടെ അറ്റം കൊണ്ടു ഇളക്കുക. ചൂടായ എണ്ണയില്‍ കടുകും മുളകും കറി വേപ്പിലയും മൂപ്പിച്ചു തയ്യാറാക്കിയ മുരിങ്ങക്ക തോരന്‍ ഇട്ട് ഇളക്കി തോര്‍ത്തി എടുക്കുക .