കാരാ ബീറ്റ്സ്

മൈദ ഒരു കിലോ
വനസ്പതി ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ഉണക്ക മുളക് മൂന്ന്‌
കായം ഒരു ചെറിയ കഷണം
ഉപ്പ്‌ പാകത്തിന്
വെള്ളം അര കപ്പ്
സോഡാ ഉപ്പ്‌ ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

മൈദയില്‍ വനസ്പതി കൈവിരല്‍ കൊണ്ടു അടര്‍ത്തിയിടുക . ഉണക്കമുളക്, കായം, ഉപ്പ്‌ എന്നിവ അരച്ച് വെള്ളത്തില്‍ കലക്കി മൈദയില്‍ ഒഴിച്ച് സോഡാ ഉപ്പും ചേര്‍ത്ത് മാവ് കുഴക്കണം.മാവ് തൂകിയ പലകയില്‍ മൈദ കുറേശ്ശെ എടുത്തു കനത്തില്‍ പരത്തി കാലിഞ്ച് സമചതുരമായി മുറിക്കുക. ഇവ കുറേശ്ശെ വാരിയിട്ടു കരു കരുപ്പായി വറുത്തു കോരണം.