ചേന മൂന്നിഞ്ച് നീളം രണ്ടിഞ്ചു വീതി മുറിചെടുത്തത് അര കിലോ
കടലമാവ് ഒരു കപ്പ്
അരിപ്പൊടി അരക്കാല്‍ കപ്പ്
വെള്ളം മാവ് കലക്കാന്‍
എണ്ണ ഒരു ടീസ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
കായപൊടി കാല്‍ ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
സോഡാ ഉപ്പ് രണ്ട് നുള്ള്
പാകം ചെയ്യുന്ന വിധം
ചേന കഷണങ്ങള്‍ നിരത്തി വെച്ച് പകുതി വേവാകുന്നത് വരെ ആവിയില്‍ വേവിക്കുക. കഷണങ്ങള്‍ പൊടിയാതെ പുറത്തെടുത് തണുക്കാന്‍ വെക്കണം. വലിയ കണ്ണുള്ള അരിപ്പയില്‍ പൊടികള്‍ രണ്ടും ഇടഞ്ഞെടുക്കണം. പാകത്തിന് വെള്ളം ചേര്‍ത്ത് മാവ് ദോശമാവിന്‍റെ അയവില്‍ കുറുക്കെ കലക്കണം. ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കിയതും മസാല പൊടികളും ഇതില്‍ ഒഴിച്ച് കലക്കണം. സോഡാ ഉപ്പ് ചേര്‍ത്ത് കലക്കി ചേന കഷണങ്ങള്‍ ഇതില്‍ മുക്കി കാഞ്ഞ എണ്ണയില്‍ വറുത്തു കോരി എണ്ണ വാലാന്‍ വെക്കണം. ചൂട്ടൊടെ തേങ്ങാ ചമ്മന്തി കൂട്ടി ഉപയോഗിക്കുക.
കുറിപ്പ് : മസാലപോടികള്‍ ചേര്‍ക്കുന്നതിനു പകരം ഉണക്കമുളക്, കായം, ഉപ്പ് ഇവ മൂന്നും അരച്ച് ചേര്‍ത്താല്‍ പ്രത്യേക സ്വാദ് കിട്ടും