ചെറുപയര്‍ പരിപ്പ് മിക്സര്‍


















കടലമാവ് നാല് കപ്പ്
വനസ്പതി രണ്ടു ടേബിള്‍ സ്പൂണ്‍
ഉണക്ക മുളക് ആറ്‌
കായം ഒരു വലിയ കഷണം
ഉപ്പ്‌ പാകത്തിന്
ചെറു പയര്‍ പരിപ്പ് ഒരു നുള്ള്
സോഡാ ഉപ്പ്‌ രണ്ടു നുള്ള്
വെളുത്ത അവല്‍ രണ്ടു കപ്പ്
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
പഞ്ചസാര അര ടീസ്പൂണ്‍
ഉപ്പ്‌ പാകത്തിന്

പാകം ചെയ്യുന്ന വിധം

കടലമാവില്‍ വനസ്പതി അടര്‍ത്തി ഇട്ട്‌   കൈവിരല്‍ കൊണ്ടു പുട്ടിന്‍റെ പൊടി നനക്കുന്നത് പോലെ യോജിപ്പിക്കുക. ഉണക്കമുളക്,കായം,ഉപ്പ്‌ ഇവ ഒന്നിച്ച്‌ വെണ്ണ പോലെ അരച്ച് ഒരു കപ്പ് വെള്ളത്തില്‍ കലക്കി മാവില്‍ ഒഴിച്ച് കുഴക്കുക. കുഴച്ച മാവ് സേവനാഴിയിലെടുത് തിളച്ച എണ്ണയിലേക്ക്  കുറേശെയായി ഞെക്കി വീഴിച്ച് ഓമ പൊടി ഉണ്ടാക്കുക. ചെറുപയര്‍ പരിപ്പില്‍ സോഡാ ഉപ്പ്‌ ചേര്‍ത്ത് കുതിര്‍ത്തു കഴുകി വാരി വെള്ളം വാലാന്‍ വെക്കുക. ഒരു കപ്പ് വെള്ളം തിളക്കുമ്പോള്‍ ചെറുപയര്‍ പരിപ്പ് അതിലിട്ട് വെള്ളം വറ്റുന്നത് വരെ കുഴഞ്ഞു പോകാതെ വേവിക്കുക. വെള്ളം വലിഞ്ഞു കിട്ടാന്‍ ഉണങ്ങിയ മുറത്തില്‍ നിരത്തി ഒരു മണിക്കൂര്‍ വെയിലതിടുക  . തിളച്ച എണ്ണയില്‍ ഈ ചെറുപയര്‍ പരിപ്പ് കുറേശെയായിട്ടു   കരു കരുപ്പായി വറുത്തു കോരി  എണ്ണ വാലാന്‍ വെക്കുക. കാഞ്ഞ എണ്ണയില്‍ അവല്‍ കുറേശെയിട്ട്   വറുത്തു കോരി എണ്ണ വാര്‍ന്നാലുടന്‍   മഞ്ഞള്‍പൊടിയും പഞ്ചസാരയും ഉപ്പും ചൂട്ടൊടെ തൂവുക. വറുത്ത സാധനങ്ങളെല്ലാം തണുക്കുമ്പോള്‍ കുപ്പിയിലാക്കുക.