കരിക്ക് പ്രഥമന്‍
















ഇളം  കരിക്ക് പത്ത്
നാടന്‍ ശര്‍ക്കര രണ്ടു കിലോ
നെയ്യ് 250  ഗ്രാം
തേങ്ങ ചുരണ്ടിയത് 5
അണ്ടിപരിപ്പ് 100  ഗ്രാം
വെള്ള കിസ്മിസ്സ് 100   ഗ്രാം
ഏലക്ക 10  ഗ്രാം

പാകം ചെയ്യുന്ന വിധം

കരിക്ക് ചുവട് വെട്ടി ചുരണ്ടിയെടുത്ത കരിക്കും കരിക്കിന്‍ വെള്ളവും ഒരു പാത്രത്തിലൊഴിച്ച് വെക്കുക. തേങ്ങയില്‍ നിന്നും നാല്   ഗ്ലാസ് ഒന്നാം പാലും 12  ഗ്ലാസ്‌ രണ്ടാം പാലും എടുക്കുക. ഉരുളി അടുപ്പില്‍  വെച്ച് കരിക്കും കരിക്കിന്‍ വെള്ളവുമൊഴിച്ചു തിളപ്പിക്കുക. കരിക്ക് വെള്ളവുമായി ചേര്‍ന്ന് കഴിയുമ്പോള്‍ തിളപ്പിച്ച്‌ അരിച്ചു വെച്ചിരിക്കുന്ന ശര്‍ക്കര ഒഴിചിളക്കുക. 100  ഗ്രാം നെയ്യ് ഒഴിച്ച് വീണ്ടും വരട്ടുക. നൂല്‍ പരുവം ആകുമ്പോള്‍ രണ്ടാം പാല്‍ ഒഴിക്കുക. തിളക്കുമ്പോള്‍ ഒന്നാം പാലൊഴിച്ചു കുറുക്കി ഇറക്കി വെക്കുക. ബാകിയുള്ള 150  ഗ്രാം നെയ്യ് ചീനചട്ടിയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ അണ്ടി പരിപ്പ് ചുവക്കെ വറുത്തെടുക്കുക. കിസ്മിസ് ഇതിലിട്ട് വികസിച്ചു  വരുമ്പോള്‍   ഇറക്കി പ്രഥമനില്‍ ചേര്‍ക്കുക. ഏലക്ക പൊടിയും ചേര്‍ക്കുക. തണുത്ത്‌ കഴിഞ്ഞു ഉപയോഗിക്കാം.