ബ്രെഡ്‌ തോരന്‍
















1.മോഡേണ്‍ ബ്രെഡ്‌ ( ഉപ്പുള്ളത്) ഒരു പാക്കറ്റിന്റെ പകുതി
2.നെയ്യ്/ഡാല്‍ഡ  അര കിലോ
3.തേങ്ങ നാല്
4.ഉണക്ക തേങ്ങ ഒരു മുറി
5.വെളിച്ചെണ്ണ മൂന്നു ടീസ്പൂണ്‍
 6.ഉഴുന്ന് പരിപ്പ് 100  ഗ്രാം
   ചുവന്നുള്ളി, വറ്റല്‍ മുളക് ആവശ്യത്തിന്‌
   കടുക് രണ്ടു ടീസ്പൂണ്‍
7.മുളക് പൊടി രണ്ടു ടീസ്പൂണ്‍
   മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
   കറി വേപ്പില ആവശ്യത്തിന്
8.കറി മസാല 25  ഗ്രാം
 
പാകം ചെയ്യുന്ന വിധം
 
ബ്രെഡ്‌ പുറം തൊലി കളഞ്ഞ് ചെറുതായി അരിയുക. ഡാല്‍ഡ ചൂടാക്കി ബ്രെഡ്‌ ചുവന്നു വരുന്നത് വരെ വറുത്തു കോരുക. തേങ്ങ ചുരണ്ടി തോരനെന്നപോലെ ചതച്ചെടുക്കുക. ഉണക്ക തേങ്ങ പായസത്തിനെന്നപോലെ ചെറിയ കഷങ്ങളാക്കി അരിഞ്ഞെടുക്കണം. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ആറാമത്തെ ചേരുവകളും ഉണക്ക തേങ്ങ അരിഞ്ഞതും ചേര്‍ത്ത് ചുവക്കെ വറുക്കുക. മുളക് പൊടി, മഞ്ഞള്‍ പൊടി, കറി വേപ്പില, തേങ്ങ ചതച്ചത് ഇവ ചേര്‍ത്ത് മൂപ്പിക്കുക. ബ്രെഡും കറി മസാലയും യഥാക്രമം ചേര്‍ത്തിളക്കി വാങ്ങുക.