ആപ്പിള്‍ പച്ചടി
















ആപ്പിള്‍ ഒന്ന്
പച്ചമുളക് ചെറുതായി വട്ടത്തിലരിഞ്ഞത് മൂന്ന്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് നാല്
ഇഞ്ചി പൊടിയായി അരിഞ്ഞത് ഒരു കഷണം
സവാള ചെറുതായി അരിഞ്ഞത് ഒന്നിന്‍റെ പകുതി
പുളിയില്ലാത്ത തൈര് ഒരു കപ്പ്‌
തേങ്ങ പാല്‍ അര കപ്പ്‌
കടുക് ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് നാലായി മുറിച്ചത് രണ്ട്
കറി വേപ്പില ഒരു കതിര്‍പ്പ്
എണ്ണ ഒന്നര ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ആപ്പിള്‍ കഴുകി പൊടിയായി അരിഞ്ഞു വെക്കുക. ചീന ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ഇതില്‍ വറ്റല്‍ മുളക്, കറി വേപ്പില എന്നിവയിട്ട് മൂക്കുമ്പോള്‍ പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. തേങ്ങാപാല്‍ ഒഴിച്ച്   തിളക്കുമ്പോള്‍ തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് വാങ്ങി വെക്കുക. അരിഞ്ഞ് വെച്ച ആപ്പിള്‍ ഇതില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.