റവ ചീട

ബോംബെ റവ രണ്ട് കപ്പ്
പൊരി കടലപ്പൊടി രണ്ട് കപ്പ്
ഉഴുന്ന് പരിപ്പ് ഇളം ബ്രൌണ്‍ ആയി മൂപ്പിച്ചു  പൊടിചെടുത്തത് അര കപ്പ്
വനസ്പതി ഒരു ഡിസേര്‍ട്ട് സ്പൂണ്‍
വെള്ളം മാവ് കുഴക്കാന്‍
കായം മൂപ്പിച്ചു പൊടിച്ചത് ഒരു ടീസ്പൂണ്‍
കുരുമുളക്   തരു തരുപ്പായി പൊടിച്ചത് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
എള്ള് ഒരു ഡിസേര്‍ട്ട് സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കണ്ണകലമുള്ള   തോര്‍ത്തില്‍ റവ അയച്ചു കെട്ടി അഞ്ചു മിനിട്ട് ആവി കയറ്റി റവയുടെ   പശ കളയണം. ആവിയില്‍ നിന്നെടുത്ത്   വെള്ളമയമില്ലാത്ത പാത്രത്തില്‍ കുടഞ്ഞിടുക. പൊരികടലപ്പൊടി  , ഉഴുന്ന് പൊടി എന്നിവയും വനസ്പതിയും മാവുമായി യോജിപ്പിക്കുക. വെള്ളം തളിച്ച് മാവ് കട്ട കെട്ടാതെ കുഴക്കുക. നിറം പോകാതിരിക്കാന്‍ അവസാനം  കുരുമുളകും എള്ളും ചേര്‍ക്കണം. ചെറിയ ഉരുളകള്‍  ഉണ്ടാക്കി   വിരല്‍ കൊണ്ടു മെല്ലെ പരത്തി ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക. ഉടന്‍ തന്നെ മൂന്നാമത്തെ ചേരുവകള്‍ ഇതിലിടണം. ഇത് വായു കടക്കാത്ത കുപ്പിയില്‍ ആക്കി വെക്കാം