പരിപ്പ് കറി













  1.  ചെറുപയര്‍ പരിപ്പ് ഒരു കപ്പ്
  2.  വെള്ളം മൂന്ന് കപ്പ്
  3. മുളകുപൊടി കാല്‍ ടീസ്പൂണ്‍
  4.  വെളുത്തുള്ളി നാല് അല്ലി
  5.  ജീരകം കാല്‍ ടീസ്പൂണ്‍
  6. മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
  7.  തേങ്ങ ചിരകിയത് ഒരു കപ്പ്‌
  8.  നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍
  9. കടുക് ഒരു ടീസ്പൂണ്‍
  10.  ചുവന്നുള്ളി വട്ടത്തിലരിഞ്ഞത് ഒരു ടീസ്പൂണ്‍
        കറിവേപ്പില ഒരു കതിര്‍പ്പ്
       വറ്റല്‍ മുളക് മുറിച്ചത് രണ്ട്‌
11 . ഉപ്പ്‌ പാകത്തിന്
പാകം ചെയ്യുന്ന വിധം
ചെറുപയര്‍ പരിപ്പ് ചെറു തീയില്‍ ചീനച്ചട്ടിയിലിട്ടു ഇളം ചുവപ്പാകുന്നത് വരെ വറുത്തു   മൂന്നു കപ്പു വെള്ളത്തില്‍ വേവിക്കുക.മൂന്നുമുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ നല്ലപോലെ അരക്കുക. അരപ്പ് അല്പം വെള്ളത്തില്‍   കലക്കി വെന്ത പരിപ്പിലേക്ക് ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിച്ച്‌ വാങ്ങി വെക്കുക. നെയ്യ് ചൂടാക്കി കടുക് പൊട്ടിക്കുക., പത്താമത്തെ ചേരുവകള്‍ മൂപ്പിച്ച്‌   കറിയില്‍ ചേര്‍ക്കുക.