കടല പക്കാവട

തെള്ളിയെടുത്ത കടലമാവ് രണ്ട് കപ്പ്
റവ അര കപ്പ്
വനസ്പതി ഒരു ടീസ്പൂണ്‍
ചുവന്നുള്ളി 12
വെളുത്തുള്ളി 8
പച്ചമുളക് 4
ഉണക്കമുളകിന്റെ അരി ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ഉപ്പ്‌ പാകത്തിന്
പെരുംജീരകം ചതച്ചത് രണ്ട് ടീസ്പൂണ്‍
സോഡാ ഉപ്പ്‌ രണ്ട് നുള്ള്
പൊരി കടല കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

കടലമാവ്, റവ എന്നിവ രണ്ടും യോജിപ്പിക്കുക. പൊടികളില്‍ വനസ്പതി ചേര്‍ത്ത് പുട്ടിന്‍റെ പൊടി നനക്കുന്നത് പോലെ മയപ്പെടുത്തുക. മൂന്നാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ച് പൊടിയില്‍ ചേര്‍ക്കുക. ഇതില്‍ പെരുംജീരകവും സോഡാ ഉപ്പും ചേര്‍ത്ത് ഒന്നുകൂടെ ഇളക്കണം. പൊരി കടല ചേര്‍ത്ത് പുട്ടിന്‍റെ പൊടിയുടെ അയവില്‍ മാത്രം ഇളക്കി വെക്കുക. കൈവിരല്‍ കൊണ്ടു കാഞ്ഞ എണ്ണയില്‍ അടര്‍ത്തിയിട്ട്   പക്കാവട ഉണ്ടാകാം.