മട്ടണ്‍ ബിരിയാണി

















  1. മട്ടന്‍  അര കിലോ
  2. ബിരിയാണി അരി രണ്ടു കപ്പ്‌
  3. മഞ്ഞള്‍ പൊടി അര ചെറിയ ടീസ്പൂണ്‍
  4. വെളുത്തുള്ളി നീളത്തില്‍ അറിഞ്ഞത് ആര് അല്ലി
  5. ഇഞ്ചി ഒരു ചെറു കഷണം
  6. പച്ച മുളക് മൂന്നെണ്ണം   നീളത്തില്‍ അരിഞ്ഞത്‌
  7. പട്ട രണ്ടു ചെറിയ കഷണം
  8. ഗ്രാമ്പൂ ആറെണ്ണം
  9. ഏലക്ക അഞ്ചെണ്ണം
  10. അണ്ടി പരിപ്പ് 25 ഗ്രാം
  11. കിസ്മിസ് 25 ഗ്രാം
  12. സവാള മൂന്നെണ്ണം
  13. തേങ്ങ പാല്‍ മൂന്നു കപ്പ്‌
  14. ഗരം മസാല പൊടി അര ടീസ്പൂണ്‍
  15. മല്ലിയില ആവശ്യത്തിനു
  16. പുതിനയില ആവശ്യത്തിന്
  17. നെയ്യ് അര കപ്പ്‌
  18. ഉപ്പു പാകത്തിന്
പാകം ചെയ്യുന്ന വിധം
മട്ടന്‍ കഴുകി ഊറ്റിയ ശേഷം അതില്‍ പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ പൊടി, തേങ്ങാപാല്‍, പട്ട, ഗ്രാമ്പു, ഏലക്ക, ഉപ്പ്, ഒരു സവാള അരിഞ്ഞത്‌ എന്നിവ ചേര്‍ത്ത് കുക്കറില്‍ 15 മിനിറ്റ് അടച്ചു വേവിക്കണം. പിന്നീട് ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് നീളത്തില്‍ നേരിയതായി അരിഞ്ഞ സവാള ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരണം. ഇതേ നെയ്യിലാണ് അണ്ടി പരിപ്പും കിസ്മിസും വറുത്തു കോരേണ്ടത്. തുടര്‍ന്ന് ശേഷിച്ച നെയ്യില്‍, കഴുകി ഊട്ടി വെച്ചിരിക്കുന്ന ബിരിയാണി അരി ഇട്ടു നന്നായി വറുക്കണം. അടുത്തതായി അരി മൂത്ത് കഴിയുമ്പോള്‍ മട്ടന്‍ അതിന്‍റെ ചാറോടുകൂടി അരിയില്‍ ചേര്‍‍ത്തിളക്കണം. ഇറച്ചി വെന്ത ചാറിന്റെ   അളവ് വേണ്ടത്ര ഉണ്ടോ എന്ന് നോക്കണം. സൂപ്പും വെള്ളവും കൂടി ഏകദേശം അഞ്ചു കപ്പു വേണം. അത്രയില്ലെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കണം. ഇതിനു ശേഷം ചെറിയ തീയിലിട്ടു ചോറ് വറ്റിചെടുക്കണം. ഇടയ്ക്കു ഇളക്കി കൊടുക്കകയും വേണം. തുടര്‍ന്ന് ഏകദേശം വെള്ളം വറ്റി ചോറ് വെന്തു കഴിഞ്ഞാല്‍ മല്ലിയില, പുതിനയില, വറുത്ത അണ്ടി പരിപ്പ്, കിസ്മിസ്, സവാള എന്നിവയുടെ  പകുതി ചേര്‍ത്ത് ഇളക്കണം. അല്പം ഗരം മസാലയും ചേര്‍ക്കണം. അവസാനമായി ചോറ് നല്ലവണ്ണം വെന്തു വെള്ളം വറ്റി കഴിയുമ്പോള്‍ തീ അണച്ച് വിളമ്പുന്ന പത്രത്തിലേക്ക്  മാറ്റണം . സവാള, കിസ്മിസ്, മല്ലിയില, പുതിന, അണ്ടി പരിപ്പ് എന്നിവ   ചേര്‍ത്ത് അലങ്കരിക്കാം.