മത്തങ്ങ എരിശ്ശേരി


















1. മത്തങ്ങ അല്പം വലുതാക്കി അരിഞ്ഞത് കാല്‍ കിലോ
2. മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍,
    മുളക് പൊടി ഒരു ടീസ്പൂണ്‍
   ഉപ്പ്‌ പാകത്തിന്
3. വന്‍ പയര്‍ നുറ് ഗ്രാം

4. തേങ്ങ ചിരകിയത് ഒരു മുറി ( വറുത്തിടാന്‍ അര കപ്പ് മാറ്റി വെക്കുക)
 വെളുത്തുള്ളി മുന്ന് അല്ലി
 ജീരകം കാല്‍ ടീസ്പൂണ്‍
 കറിവേപ്പില രണ്ടു തണ്ട്

5. വെളിച്ചെണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് മൂന്നായി മുറിച്ചത് രണ്ട്‌

6. കടുക് ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു കതിര്‍


പാകം ചെയ്യുന്നത വിധം


നാലാമത്തെ ചേരുവകള്‍ അരക്കുക ( അവിയലിന്റെ പാകത്തെകാള്‍ അല്പം കൂടി അയവില്‍) വെള്ളം വെട്ടി തിളക്കുമ്പോള്‍ വന്‍ പയര്‍ കഴുകി വേവിക്കുക. പയര്‍ മുക്കാല്‍ വേകുമ്പോള്‍ മത്തങ്ങയും രണ്ടാമത്തെ ചേരുവകളും  ചേര്‍ക്കുക. മത്തങ്ങ വെന്ത ശേഷം അരപ്പ് ചേര്‍ക്കുക. മത്തങ്ങയും പയറും അരപ്പും നന്നായി വെന്തു കഴിയുമ്പോള്‍ വാങ്ങുക. ചൂടായ വെളിച്ചെണ്ണയില്‍ അര കപ്പ് തേങ്ങയും മുളകും കടുകും കരി വേപ്പിലയും വറുത്തു എരിശ്ശേരിയില്‍ ചേര്‍ക്കുക.