ചിക്കന്‍ ബിരിയാണി















  1. കോഴി ഒരു കിലോ
  2. ബിരിയാണി അരി ഒരു കിലോ
  3. സവാള നീളത്തില്‍ അരിഞ്ഞത് രണ്ടു കപ്പ്‌
  4. ഇഞ്ചി രണ്ടിഞ്ചു നീളത്തില്‍ ഒരു കഷ്ണം
  5. വെളുത്തുള്ളി 15 അല്ലി
  6. പച്ചമുളക് 7  എണ്ണം
  7. കുരുമുളക് പൊടി അര ടീസ്പൂണ്‍
  8. മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
  9. വെള്ളം 8 ഗ്ലാസ്‌
  10. വനസ്പതി 8 ഡിസേര്‍ട്ട് സ്പൂണ്‍
  11. നെയ്യ് നാല് ഡിസേര്‍ട്ട് സ്പൂണ്‍
  12. ഏലക്ക,ഗ്രാമ്പൂ 8 എണ്ണം വീതം
  13. കറുവാപട്ട ( ഒരിഞ്ചു നീളമുള്ള) നാള്‍ കഷണം
  14. തക്കാളി അരിഞ്ഞത് നാല് കപ്പ്‌
  15. സവാള കനം കുറച്ചു നീളത്തില്‍ അരിഞ്ഞത് നാല് കപ്പ്‌
  16. മല്ലിയില പുതിനയില ഒരു പിടി വീതം
  17. അണ്ടിപരിപ്പ്, കിസ്മിസ് അര കപ്പ്‌ വീതം
  18. പാചക എണ്ണ ഒരു കപ്പ്‌
  19. പുഴുങ്ങിയ മുട്ട ആറെണ്ണം
  20. ടോമാടോ സോസ് രണ്ടു ടീസ്പൂണ്‍
  21. ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം
കിസ്മിസ്,അണ്ടിപരിപ്പ്, രണ്ടു കപ്പ്‌ സവാള എന്നിവ എണ്ണയില്‍ വറുത്തു കോരി വേറെ വേറെ വെക്കണം. നാലുമുതല്‍ ഒന്‍പതുകൂടിയുള്ള ചേരുവകള്‍ ഇറച്ചിയില്‍ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ മുക്കാല്‍ വേവ് വേവിക്കണം. തുടര്‍ന്ന്‍ അരി കഴുകി വാലാന്‍ വെക്കണം. പ്രഷര്‍ കുക്കറില്‍ നെയ്യും, വനസ്പതിയും കൂടി ഒഴിച്ച് ചൂടാക്കിയ ശേഷം ഗ്രാമ്പൂ, കറുവാപട്ട, ഏലക്ക, കനംകുറച്ചരിഞ്ഞ   നാല് കപ്പ്‌ സവാള എന്നിവ ചേര്‍ത്ത് വഴറ്റണം. നിറം മാറുന്ന പാകത്തില്‍ ഇറച്ചിയും തക്കാളിയും ഉപ്പും ചേര്‍ത്ത് വഴറ്റിയെടുക്കണം. ഇറച്ചി വെന്ത വെള്ളം ഉള്‍പടെയുള്ള അളവ് വെള്ളം ഒഴിച്ച് അരിയിടണം  . പിന്നീട്     മല്ലിയില പുതിന എന്നിവ വിതറി കുക്കറടക്കണം  ആവി വന്നു കഴിഞ്ഞാല്‍ കുക്കറിന്റെ  വെയിറ്റ്  ഇടണം. ആദ്യ വിസില്‍ കേള്‍കുമ്പോള്‍ തീ കുറക്കണം  . മൂന്ന് മിനിറ്റ് കഴിഞ്ഞു   തീ കെടുത്തിയ ശേഷം പത്തു മിനിറ്റു കഴിയുമ്പോള്‍ അടപ്പ് തുറക്കാവുന്നതാണ്.
ടോമാടോ സോസ്, മുട്ട വട്ടത്തിലരിഞ്ഞത്, വറുത്തു വെച്ച സവാള, അണ്ടി പരിപ്പ്, കിസ്മിസ് എന്നിവ കൊണ്ടു  ബിരിയാണി അലങ്കരിക്കാം.