സൂജി ചീസ് വട













1.പശ കളഞ്ഞ റവ രണ്ട് കപ്പ്
   തീരെ പൊടിയായി ചുരണ്ടിയെടുത്ത ചീസ്  കാല്‍ കപ്പ്
2.സവാള പൊടിയായി കൊത്തിയരിഞ്ഞത്‌   അര കപ്പ്
   പച്ച മുളക് വട്ടത്തിലരിഞ്ഞത് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
  ഉണക്ക മുളക് ചതച്ചത് അര ഡിസേര്‍ട്ട് സ്പൂണ്‍
  ഇഞ്ചി പൊടിയായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
  അരിഞ്ഞെടുത്ത കറിവേപ്പില കുറച്ച്
  വറുത്തു പൊടിച്ച കായം, ഉപ്പ്‌ പാകത്തിന്
  മല്ലിയില കുറച്ച്‌
3.കടലമാവ്   ഒരു ഡിസേര്‍ട്ട് സ്പൂണ്‍  
 
പാകം ചെയ്യുന്ന വിധം
 
കണ്ണകലമുള്ള  തോര്‍ത്തില്‍ റവ കിഴി കെട്ടി അര മണിക്കൂര്‍ ആവി കയറ്റുക. പിന്നീട് പൊടി ഒരു പാത്രത്തില്‍ വിതറി കട്ട ഉടക്കണം. ഇത് ഒരു വലിയ അരിപ്പയിലൂടെ തെള്ളിയെടുക്കണം. രണ്ടാമത്തെ ചേരുവകള്‍ കൂട്ടികുഴച്ചു   വെക്കുക. റവയും ചീസും ഇതിന്‍റെ കൂടെ ചേര്‍ത്തിളക്കണം   . അല്പം വെള്ളം തെളിച്ചു യോജിപ്പിക്കുക. അവസാനം കട്ട കെട്ടാതെ കടലമാവും യോജിപ്പിക്കുക. ഇഷ്ടമുള്ള ആകൃതിയില്‍ ഈ കൂട്ട് തയ്യാറാക്കി എണ്ണയില്‍ വറുത്തു കോരുക. ചൂട്ടൊടെ ചമ്മന്തിയോ സോസോ ചേര്‍ത്ത് കഴിക്കാം.