ഉള്ളി മുറുക്ക്
















ചുവന്നുള്ളി അര കപ്പ്
വെളുത്തുള്ളി ആറ്
ഉഴുന്നുപരിപ്പ് ഒരു കപ്പ്
ചെറുപയര്‍ പരിപ്പ് ഒരു കപ്പ്
വനസ്പതി ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ഉപ്പ്‌ പാകത്തിന്  
പാലപ്പത്തിന്റെ പൊടി ആറ് കപ്പ്
എള്ള്‌ ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ജീരകം അര ഡിസേര്‍ട്ട് സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഉഴുന്ന് പരിപ്പും ചെറുപയര്‍ പരിപ്പും കൂടെ പ്രെഷര്‍ കുക്കറില്‍ വേവിച്ചെടുത്തു ഉടക്കുകയോ അല്ലെങ്കില്‍ മയത്തില്‍ അരക്കുകയോ ചെയ്യുക. ഇതില്‍ ഡാല്‍ഡായിട്ട് പാലപ്പപ്പൊടി    കുറേശ്ശെ ചേര്‍ത്ത്   കട്ട   കെട്ടാതെ കുഴക്കണം. ബാക്കി   ചേരുവകളും കുഴചെടുത് അവസാനം എള്ളും   ജീരകവും ചേര്‍ത്ത് കുഴക്കുക. നക്ഷത്ര ചില്ലുപയോഗിച്ചു മുറുക്കുന്റാക്കുക.

കുറിപ്പ്: ഉള്ളി രണ്ടും അവസാനം മാത്രമേ അരച്ച് ചേര്ക്കാവു . കൂടുതല്‍ നേരം അരച്ച് വെച്ചിരുന്നാല്‍ കറുത്ത് പോകും. എള്ളും ജീരകവും നേരത്തെ തന്നെ നല്ല പോലെ കഴുകി ഉണക്കിയതായിരിക്കണം. നേരത്തെ വെയിലത്ത്‌ വച്ച് ഉണക്കിയ    വെള്ളമയം ഒട്ടും ഇല്ലാത്ത കുപ്പികളില്‍ മുറുക്ക് നിറച്ചു വെക്കണം.