ബ്രെഡ്‌ പുലാവ്
















ബ്രെഡ്‌ ആറ് സ്ലൈസ്
മുട്ട പുഴുങ്ങിയത് മൂന്നെണ്ണം
ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞത് രണ്ടെണ്ണം
ചെറുപയര്‍ പരിപ്പ് വെള്ളത്തില്‍ കുതിര്‍ത്തത് അര കപ്പ്‌
പച്ച മുളക് ചെറുതായി അരിഞ്ഞത് നാലെണ്ണം
ഉള്ളി ചെറുതായി അരിഞ്ഞത് രണ്ടെണ്ണം.
വെളുത്തുള്ളി ചെറുതായി അറിഞ്ഞത് ആര് അല്ലി
ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു കഷണം.
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
ഗരം മസാല പൊടി ഒരു ടീസ്പൂണ്‍
മല്ലിയില ആവശ്യത്തിനു
കറിവേപ്പില ആവശ്യത്തിനു
ഡാല്‍ഡ    നാല് ടേബിള്‍  സ്പൂണ്‍
ചെറുനാരങ്ങ നീര് ഒരു ടേബിള്‍  സ്പൂണ്‍
ഉപ്പ്‌ പാകത്തിന്

പാകം ചെയ്യുന്ന വിധം

ഫ്രയിംഗ് പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ അതിലിട്ട് നന്നായി വഴറ്റണം. അതിനോടൊപ്പം ചെറുപയര്‍ പരിപ്പും ഉരുളകിഴങ്ങും ചേര്‍ത്ത് ഒരു തവണ കൂടി വഴറ്റണം. തുടര്‍ന്ന് ഗരം മസാലപൊടി, മഞ്ഞള്‍ പൊടി ഉപ്പ്‌ എന്നിവയിട്ട് പാത്രം മൂടി വേവിക്കണം. ആവശ്യമെങ്കില്‍ വെള്ളം തളിച്ച് കൊടുക്കണം. ചെറുപയര്‍ പരിപ്പും ഉരുളകിഴങ്ങും വെന്തു കഴിഞ്ഞാല്‍ മീതെ ബ്രെഡ്‌ സ്ലൈസ് പരത്തി വെക്കണം. എന്നിട്ട് വീണ്ടും മൂടി വെച്ച് ചെറു തീയില്‍ അഞ്ചു മിനിട്ട് വെക്കണം. പിന്നീട് പാത്രം തുറന്നു ഫോര്‍ക്ക് കൊണ്ടു നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം. അതിനു ശേഷം വാങ്ങി വെച്ച് ചെറുതായി അരിഞ്ഞ മല്ലിയിലയും ചെറുനാരങ്ങ നീരും മീതെ ചേര്‍ത്ത് ഇളക്കണം. പുഴുങ്ങിയ മുട്ട ചെറു കഷണങ്ങളാക്കി നിരത്തണം.