1. പരിപ്പ് ഒരു കിലോ
2. പച്ച ചീര ഒരു കിലോ
3. ഉപ്പ് പാകത്തിന്
4. എണ്ണ 150 മില്ലി
5. ജീരകം ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് ആറ്
പച്ച മുളക് ആറ്
വെളുത്തുള്ളി ചതച്ചത് ഒരു കുടം
ഇഞ്ചി അരിഞ്ഞത് രണ്ടു ടേബിള്‍ സ്പൂണ്‍
പുതിനയില ഒരു കെട്ട്
പാകം ചെയ്യുന്ന വിധം
പരിപ്പ് മൂന്നു മണിക്കൂര്‍ കുതിര്‍ത്തു വെക്കുക. പ്രെഷര്‍ കുക്കറില്‍ വെള്ളം തിളപ്പിച്ച് പരിപ്പും ഉപ്പും ഇട്ടു നന്നായി വേവിക്കുക. പരിപ്പ് വെന്തു കഴിഞ്ഞ് അടുപ്പില്‍ നിന്നിറക്കി വേറെ പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ചീര കഴുകി തിളച്ച വെള്ളത്തിലിട്ടു അഞ്ചു മിനിട്ട് വെക്കുക. പുറത്തെടുത്ത് ചെറുതായി അരിഞ്ഞു വേവിച്ചു വെച്ചിരിക്കുന്ന പരിപ്പില്‍ ചേര്‍ക്കുക. എണ്ണ ചൂടാക്കി അഞ്ചാമത്തെ ചെരുവകളിട്ടു വഴറ്റുക. ജീരകം പൊട്ടി കഴിയുമ്പോള്‍ മൂപ്പിച്ച സാധനം തയ്യാറാക്കി വെച്ചിരിക്കുന്ന പരിപ്പ് കൂട്ടില്‍ ചേര്‍ക്കുക
