പൈനാപ്പിള്‍ രസം














പൈനാപ്പിള്‍ കാല്‍ കിലോ
അര കിലോ തുവര പരിപ്പ് വേവിച്ച വെള്ളം ഒരു ലിറ്റര്‍
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
മല്ലി പൊടി ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു നുള്ള്
കായം കുറച്ച്
വെളുത്തുള്ളി ചതച്ചത് ആറ് അല്ലി
വാളന്‍ പുളി 50  ഗ്രാം
ഉപ്പ് പാകത്തിന്
എണ്ണ ഒരു ടേബിള്‍ സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
വറ്റല്‍ മുളക് ആറ്
കറിവേപ്പില ഒരു കതിര്‍
മല്ലിയില കുറച്ച്‌

പാകം ചെയ്യുന്ന വിധം

പൈനാപ്പിള്‍ ചെറിയ കഷണങ്ങളായി അരിയുക. പരിപ്പ് വേവിച്ച വെള്ളത്തില്‍ ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് തിളപ്പിക്കുക. പുളി പിഴിഞ്ഞ് ആ വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. മണം വന്നു തുടങ്ങുമ്പോള്‍ പൈനാപ്പിള്‍ ചേര്‍ക്കുക. പൈനാപ്പിളിന്റെ  മണം വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്   കടുക് പൊട്ടിക്കുക. ഇതില്‍ വറ്റല്‍ മുളകും കറിവേപ്പിലയും വഴട്ടിയെടുത്     തയ്യാറാക്കി വെച്ചിരിക്കുന്ന രസത്തില്‍   ചേര്‍ക്കുക. മല്ലിയില ഉപയോഗിച്ച് അലങ്കരിക്കണം.