കോഴി 250 ഗ്രാം
സവാള 100 ഗ്രാം
പച്ച മുളക് 3 എണ്ണം
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി ആറ് ചുള
മസാല പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 2 നുള്ള്
മല്ലിയില അല്പം
പാല്‍ കാല്‍ കപ്പ്
മുട്ട രണ്ടെണ്ണം
വെണ്ണ റൊട്ടിയില്‍ പുരട്ടുന്നതിന് ആവശ്യമായത്
ബ്രെഡ് 10 സ്ലൈസ്
ഉപ്പ് പാകത്തിന്.
പാകം ചെയ്യുന്ന വിധം
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ എണ്ണയില്‍ വഴറ്റണം. വേവിച്ചു ചതച്ചെടുത്ത കോഴി, മസാലപൊടി, മഞ്ഞള്‍ പൊടി, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കണം. പിന്നീട് ബ്രെഡിന്റെ അരികു കളഞ്ഞ് അല്പം വെണ്ണ പുരട്ടി ബാകിംഗ് ട്രെയില്‍ നിരത്തണം. അതിനു മീതെ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മസാലക്കൂട്ട് നിരത്തി വീണ്ടും ബ്രെഡ് നിരത്തണം. അതിനു ശേഷം മുട്ടയും പാലും യോജിപ്പിച്ച് അതിനുമുകളില്‍ ഒഴിക്കുക. എന്നിട്ട് കുരുമുളക് പൊടി വിതറി ബെയ്ക്ക് ചെയ്യണം