1 . പുട്ട് പൊടി രണ്ടു കപ്പ്
നെയ്യ് ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
2 . തുവര പരിപ്പ് വേവിച്ചത് ഒരു കപ്പ്
സവാള പൊടിയായി അരിഞ്ഞത് അര കപ്പ്
പച്ച മുളക് വട്ടത്തിലരിഞ്ഞത് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
കറിവേപ്പില പൊടിയായി അരിഞ്ഞത് ഒരു ഡിസേര്‍ട്ട് സ്പൂണ്‍
കായപൊടി അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
പുട്ട് പൊടിയും നെയ്യും യോജിപ്പിച്ച് വെള്ളം തളിച്ച് കട്ട കെട്ടാതെ ഉപ്പ് ചേര്‍ത്ത് കുഴക്കുക. രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് കുഴച്ച് ചെറിയ അടയായി പരത്തി കാഞ്ഞ ദോശ കല്ലില്‍ ഇട്ടു മൊരിയിച്ച് ചൂട്ടൊടെ ഉപയോഗിക്കുക.
