കാളന്‍















പച്ച ഏത്തക്കായ കഷണങ്ങളാക്കിയത്   ഒരു കപ്പ്
പച്ച മുളക് നെടുകെ പിളര്‍ന്നത്   ആറ്‌
മുളക് പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
ഉപ്പ്‌ പാകത്തിന്
തേങ്ങ ചിരകിയത് ഒരു കപ്പ്
ജീരകം കാല്‍ ടീസ്പൂണ്‍
ഉടച്ച തൈര് നാല് കപ്പ്
എണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍
കടുക് ഒരു ടീസ്പൂണ്‍
ഉലുവ അരകാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക് കീറിയത് മൂന്നു
കറിവേപ്പില ഒരു തണ്ട്

പാകം  ചെയ്യുന്ന വിധം

ഒരു കപ്പ് വെള്ളത്തില്‍ ഏത്തക്കായ കഷണങ്ങളും പച്ച മുളകും മുളകുപൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത്  വേവിക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കണം. തേങ്ങ ചിരകിയതും ജീരകവും കൂടി മയത്തില്‍ അരചെടുക്കക.   അരപ്പ് വെന്ത ഏത്തക്കായയിലേക്ക്  ചേര്‍കുക  നല്ലപോലെ ഇളക്കി തിളപ്പിക്കുക. തീ ചെറുതാക്കി നല്ലപോലെ ഉടച്ച തൈര് ചേര്‍ത്തിളക്കുക. പിരിയാതിരിക്കാന്‍ ശ്രദ്ധിക്കണം.അടുപ്പില്‍ നിന്നും വാങ്ങി വെക്കുക. ചീനച്ചട്ടി ചൂടാക്കി രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍ എണ്ണ ഒഴിക്കുക, ഇതില്‍ കടുകും ഉലുവയും പൊട്ടിക്കുക. മുളക് കറിവേപ്പില എന്നിവ മൂപ്പിച്ചു കറിയില്‍ ചേര്‍ക്കുക