1 . വഴുതന നീളത്തിലരിഞ്ഞത് 125 ഗ്രാം
ചുവന്നുള്ളി കനം കുറച്ചരിഞ്ഞത് 10
2 . വെളിച്ചെണ്ണ അര ഡിസേര്‍ട്ട് സ്പൂണ്‍
3. തേങ്ങ ചിരകിയത് രണ്ട് കപ്പ്
ചുവന്നുള്ളി കനം കുറച്ചരിഞ്ഞത് ഒരു ടീസ്പൂണ്‍
4 . മുളക് പൊടി ഒരു ടീസ്പൂണ്‍
മല്ലി പൊടി ഒരു ടീസ്പൂണ്‍
ഉലുവപൊടി ഒരു നുള്ള്
5. വെളിച്ചെണ്ണ ഒരു ഡിസേര്‍ട്ട് സ്പൂണ്‍
6. മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
7. പച്ചമുളക് അറ്റം പിളര്‍ന്നത് ആറ്
പുളി വെള്ളം, ഉപ്പ്, കറിവേപ്പില പാകത്തിന്
പഴുത്ത ചെറിയ തക്കാളി രണ്ട്( ഓരോന്നും നാലായി പിളര്‍ന്നത്)
8 .വെളിച്ചെണ്ണ ഒരു ഡിസേര്‍ട്ട് സ്പൂണ്‍
കടുക് കാല്‍ ടീസ്പൂണ്‍
ഉലുവ ഒരു നുള്ള്
ഉണക്കമുളക് മൂന്നായി മുറിച്ചത് രണ്ട്
ചുവന്നുള്ളി വട്ടത്തിലരിഞ്ഞത് ഒരു ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചെറു തീയില്‍ ചീനച്ചട്ടി കായുമ്പോള്‍ അര ഡിസേര്‍ട്ട് സ്പൂണ്‍ എണ്ണയൊഴിച്ച് തേങ്ങ ചിരകിയതും ചുവന്നുള്ളിയും വറുത്തെടുക്കുക. ഇത് കോരി എടുത്ത ശേഷം ആ ചീനച്ചട്ടിയില്‍ നാലാമത്തെ ചേരുവകള്‍ വറുത്തു കോരി എടുക്കുക, ഈ ചേരുവകളെല്ലാം കൂടി വളരെ മയത്തില്‍ അരക്കണം. ഒരു ഡിസേര്‍ട്ട് സ്പൂണ്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ മഞ്ഞള്‍ പൊടി ഇട്ടു നിറം മാറുമ്പോള്‍ വഴുതനങ്ങയും ഉള്ളിയും ഇട്ടു വഴറ്റി കോരുക. ഉലര്‍ത്താനുള്ള ചേരുവകള്‍ ഒഴിച്ചുള്ള എല്ലാ ചേരുവകളും ഒരു പാത്രത്തിലാക്കി പാകത്തിന് വെള്ളം ചേര്‍ത്ത് അടുപ്പില്‍ വെക്കുക. ചാറ് ഇടത്തരം അയവില്‍ ആകുമ്പോള്‍ വാങ്ങി എട്ടാമത്തെ ചേരുവകള്‍ ഉലര്‍ത്തി ചേര്‍ക്കുക.