1. പനീര്‍ ( കട്ടിയുള്ള കഷണങ്ങളാക്കിയത് ) ഒരു കിലോ
2. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് 75 ഗ്രാം
ഉപ്പ് 15 ഗ്രാം
ചെറുനാരങ്ങ നീര് 15 മില്ലി
എണ്ണ 50 മില്ലി
കട്ട തൈര് അടിച്ചത് 150 മില്ലി
കുങ്കുമപ്പൂ ഒരു നുള്ള്
കടലമാവ് 50 ഗ്രാം
സവാള വറുത്ത് അരച്ചത് 50 ഗ്രാം
പച്ച ഏലക്ക പൊടിച്ചത് 5 ഗ്രാം
3. ഗ്രാമ്പൂ 5
ഏലക്ക 5
നെയ്യ് 15 ഗ്രാം
എരിയുന്ന കനല്‍ ഒരു ചെറിയ കഷണം
പാകം ചെയ്യുന്ന വിധം
പനീര്‍ രണ്ടാമത്തെ ചേരുവകള്‍ പുരട്ടി കുറച്ചു സമയം വെക്കുക. കുഴിയുള്ള പാത്രത്തിലാക്കി നടുവിലൊരു ചെറിയ കറി പാത്രം വെക്കുക. മൂന്നാമത്തെ ചേരുവകളില്‍ നെയ്യൊഴികെ ബാക്കിയെല്ലാം കറി പാത്രത്തിലാക്കി അതിനു മുകളിലേക്ക് നെയ്യൊഴിക്കുക,. ഉണ്ടാകുന്ന പുക പുറത്തു പോകാതിരിക്കാന്‍ പാത്രം എളുപ്പം അടപ്പോ അലൂമിനിയം ഫോയിലോ വെച്ച് അടക്കുക. പാത്രം ഓവനില്‍ വെച്ച് 160 ഡിഗ്രി ചൂടില്‍ 15 മിനിട്ട് ബേയ്ക് ചെയ്യുക