മേത്തി പനീര്‍













1.  പനീര്‍‍ 500  ഗ്രാം
2.  ഉലുവയില 200  ഗ്രാം
3.  എണ്ണ 75  ഗ്രാം
4.  സവാള 150  ഗ്രാം
പച്ചമുളക് 10  ഗ്രാം
5.  ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്   15  ഗ്രാം
6.  മുളക് പൊടിഗ്രാം
മഞ്ഞള്പൊടി ഒരു നുള്ള്
ഉപ്പ്പാകത്തിന്
ഗരം മസാല പൊടി ഒരു നുള്ള്
7.  തക്കാളി അരിഞ്ഞത് 100  ഗ്രാം
8.  മല്ലിയില അരിഞ്ഞത്‌ 10  ഗ്രാം

പാകം ചെയ്യുന്ന വിധം
പനീര്‍ ഒരിഞ്ചു വലിപ്പത്തില്‍ മുറിച്ചു വെക്കുക. ഉലുവയില കഴുകി വൃത്തിയാക്കി വെക്കുക. എണ്ണ ചൂടാക്കി നാലാമത്തെ ചേരുവകളിട്ടു വറുക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക. ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ത്ത് വേവാകുമ്പോള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഉലുവയില മല്ലിയില പനീര്‍ ഇവ ചേര്‍ത്ത് ചെറിയ തീയില്‍ ഒന്ന് തിളപ്പിച്ചെടുക്കുക. ഉപ്പു ചേര്‍ത്ത് വാങ്ങുക.