1. തൈര് അടിച്ചത് 500 ഗ്രാം
കടലമാവ് 75 ഗ്രാം
മഞ്ഞള്‍ പൊടി 10 ഗ്രാം
ഏലക്ക പൊടിച്ചത് 1 ഗ്രാം
2. എണ്ണ 75 മില്ലി
3. കടുക് 2 ഗ്രാം
ഉലുവ 2 ഗ്രാം
കായപൊടി 1 ഗ്രാം
4. സവാള അരിഞ്ഞത് 250 ഗ്രാം
മല്ലിപൊടി 5 ഗ്രാം
മുളകുപൊടി 5 ഗ്രാം
വറ്റല്‍ മുളക് 5 ഗ്രാം
5. ഉപ്പ് 10 ഗ്രാം
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവകള്‍ പൊട്ടിക്കുക. നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. പേസ്റ്റ് രൂപത്തിലാക്കിയ തൈര് ഇതിലേക്കൊഴിച്ച് തിളപ്പിക്കുക. 20 -30 മിനിട്ട് ചെറിയ തീയില്‍ തിളപ്പിച്ച് ചൂട്ടോടെ വിളമ്പുക.