എഗ്ഗ് ബിരിയാണി
















ഓംലെറ്റിന്  
  1. കോഴിമുട്ട മൂന്ന്
  2. സവാള ചെറുതായി മുറിച്ചത് രണ്ട്
  3. പച്ചമുളക് രണ്ട്
  4. തേങ്ങ ചിരകിയത് രണ്ട് ടേബിള്‍ സ്പൂണ്‍
  5. മുളക് പൊടി കാല്‍ ടീസ്പൂണ്‍
  6. മഞ്ഞള്‍ പൊടി ഒരു നുള്ള്
  7. ഉപ്പ്‌ പാകത്തിന്

മസാലക്ക്
  1. സവാള 200  ഗ്രാം
  2. പച്ച മുളക് നാല്
  3. പുഴുങ്ങിയ മുട്ട നാല്
  4. ഇഞ്ചി 25  ഗ്രാം
  5. വെളുത്തുള്ളി രണ്ട് ചുള
  6. തക്കാളി നൂറു ഗ്രാം
  7. എണ്ണ അര കപ്പ്‌
  8. ചെറു നാരങ്ങ ഒന്ന്
  9. മല്ലിയില ആവശ്യത്തിന്
  10. ഗരം മസാല പൊടി ഒരു ടീസ്പൂണ്‍
  11. ഉപ്പ്‌ പാകത്തിന്

ചോറിന്
  1. ബിരിയാണി അരി അര കിലോ
  2. സവാള ചെറുതായി അരിഞ്ഞത് ഒന്ന്
  3. കറുവാപട്ട ( ഒരിഞ്ചു നീളം) നാല്
  4. ഗ്രാമ്പൂ നാല്
  5. ഏലക്ക നാല്
  6. പച്ചമുളക് നാല്
  7. ഇഞ്ചി നാല് കഷണം
  8. വെളുത്തുള്ളി ആറ് ചുള
  9. നെയ്യ് കാല്‍ കപ്പ്‌
  10. ഉപ്പ്‌ പാകത്തിന്

പാകം ചെയ്യുന്ന വിധം
മൂന്നു മുട്ട നന്നായി അടിച്ചു ഓംലെറ്റിന് ആവശ്യമായ സാധനങ്ങള്‍ ചേര്‍ക്കണം. ഫ്രയിംഗ് പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ മുട്ട കൂട്ടിന്റെ പകുതി ഒഴിക്കണം. വെന്താല്‍ ചുരുട്ടിയെടുത്ത്‌ ഓം ലേറ്റ് ഉണ്ടാക്കുക  . ബാക്കി   മുട്ട കൂട്ട് കൊണ്ടു ഇതുപോലെ ഒന്ന് കൂടി ഉണ്ടാക്കി രണ്ടിഞ്ചു കഷണങ്ങളാക്കി മുറിച്ചെടുക്കണം. പിന്നീട് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതചെടുക്കണം. ഉള്ളി നേരമായി അരിഞ്ഞു ചൂടാക്കിയ എണ്ണയിലിട്ടു മൂപ്പിക്കുക. ശേഷം ചതച്ചു വെച്ച വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത്   നല്ല മണം വരുന്നത് വരെ വഴറ്റണം. തക്കാളി ചേര്‍ത്ത ശേഷം ഒന്ന് കൂടി വഴറ്റി ശേഷിച്ച സാധനങ്ങളും ഓംലെറ്റ്‌   കഷണങ്ങളും ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കണം തുടര്‍ന്ന് അരി നന്നായി കഴുകി വെള്ളം വാലാന്‍ വെക്കണം. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരക്കണം. എണ്ണ ചൂടാകുമ്പോള്‍ ഉള്ളിയും ഗരം മസാലയും ചേര്‍ത്ത് ഇളക്കണം. പിന്നീട്   അരച്ച ചേരുവകള്‍ കൂടെ ചേര്‍ത്ത് നല്ല മണം വന്നാല്‍ അരി ചേര്‍ത്ത് അഞ്ചു മിനിട്ട് കൂടി ഇളക്കി ആവശ്യത്തിനു ചൂട് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കണം. ചോറ് വെന്തു കഴിഞ്ഞാല്‍ അതിന്റെ പകുതി മറ്റൊരു പാത്രത്തിലേക്ക് മാറ്റണം  . തയ്യാറാക്കിയ മുട്ട മസാല ചെമ്പിലുള്ള ചോറിലിട്ടു അതിനുമീതെ പാത്രത്തിലെ ചോറും ഇടണം. തുടര്‍ന്ന് നല്ല മുറുക്കമുള്ള മൂടികൊന്ടു അടച്ചു അഞ്ചു മിനിട്ട് ചെറുതീയില്‍ വെച്ച ശേഷം ഇറക്കണം. വിളംബുന്നതിനു മുന്പായി ചോറും മസാലയും കൂട്ടി ചേര്‍ക്കണം. പുഴുങ്ങിയ മുട്ട ചോറ് വിളമ്പിയ പ്ലെയിറ്റിനു   മുകളില്‍ വെച്ച് അലങ്കരിക്കാം.